കണ്ണൂര്‍: പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാസ്പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. കൂടുതല്‍ ക്രമക്കേടുകള്‍ ഇവിടെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇവിടെ വീണ്ടും റെയ്ഡ് നടത്തുന്നത്.
ഓഫിസിലെ ഔദ്യോഗിക ഈമെയില്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് വിവരങ്ങള്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും, ഇടനിലക്കാരും കൈകാര്യം ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ജനുവരി മുതലുള്ള ലൈസന്‍സും, ആര്‍സി ബുക്കുളും യഥാസമയം കൈ മാറാതെ വൈകിപ്പിച്ചതായും പരിശോധനയില്‍ വ്യക്തമായി. ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ കാണതെ തന്നെ ഫിറ്റ്നസ് നല്‍കിയതായും വിജിലന്‍സിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്നപരിശോധനയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്റ്റിലായിരുന്നു. ഈ മാസം 18നാണ് വെള്ളൂരിലെ സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. കൈകൂലി വാങ്ങുന്നതിനിടെ എഎംവിഐ പി.വി പ്രസാദിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക