കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും മൂന്ന് ശതമാനമാക്കി വർധിപ്പിക്കുവാൻ തീരുമാനം. ഡിഎയും ഡിആറും മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. അനുമതി നൽകിയതോടെ ഡിഎയും ഡിആറും 31 ശതമാനമായിട്ടുണ്ട്. 2021 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന ഉണ്ടാകുക.
നാസയുടെ ഏറ്റവും പുതിയ ഗാലക്സി ചിത്രം; പാക്ക്-മാൻ
ദീപാവലി ഉപഹാരമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുക്കൊണ്ട് ഉത്തരവ് നൽകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി ഉപഹാരമായാണ് പുതിയ തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. ജൂലൈയില്‍ ക്ഷാമബത്തയും ആശ്വാസബത്തയും 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക