Home BEAUTY & FASHION മുഖസന്ദര്യത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം

മുഖസന്ദര്യത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം

ബീറ്റ്‌റൂട്ടിന്റ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന്  വളരെ ഫലപ്രദമാണ്. മുഖസന്ദര്യത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം…

1. 2 ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ്, ഒരു ടേബിൽ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്ത് ഫേസ് പാക്കായി ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചര്‍മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.

2. ഒരു ബീറ്റ്‌റൂട്ട് വേവിച്ചതിനു ശേഷം, അത് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകുക. ഇരുമ്പ്, കരോട്ടിനോയ്ഡുകള്‍ എന്നിവ ധാരാളമായി ബീറ്ററൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ സുഷിരങ്ങളിലേക്ക് വ്യാപിക്കുകയും ഉണങ്ങി വരണ്ടിരിക്കുന്ന കോശങ്ങളെ നീക്കുകയും ചെയ്യും.

3. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചുണ്ടുകളില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കില്‍ ചുണ്ടിലെ പാടുകള്‍ മാറി ചുണ്ടുകള്‍ക്ക് നിറം കിട്ടാൻ സഹായിക്കും.

 

Also Read :   ഹരിയാനയിൽ 5,770 പുതിയ കോവിഡ് കേസുകളും 18 മരണങ്ങളും