Home EDITORIAL കാപ്പിക്കും ഉണ്ടൊരു കഥ പറയാൻ.!

കാപ്പിക്കും ഉണ്ടൊരു കഥ പറയാൻ.!

ആഫ്രിക്കയിലെ എത്യോപ്യ യിൽ കൽധി എന്ന പേരുള്ള ഒരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകി മറിഞ്ഞ് തിമിർക്കുന്നതും കണ്ടു അടുത്തുള്ള ഒരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായ്കൾ ഭക്ഷിച്ചിരുന്നു അതാണ് കാരണം എന്ന് അവനു മനസ്സിലായി അവനും അതൊന്നു തിന്നു നോക്കി ആകെപ്പാടെ ഒരു ഉത്സാഹം തോന്നി.
അടുത്തുള്ളൊരു സന്യാസിയോട് അവൻ ഈ വിവരം പറഞ്ഞു അയാൾക്കും ഈ കായ തിന്ന പ്പോൾ ഒരു രസം തോന്നി അയാൾ ആ കായ ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസി മഠത്തിലെ എല്ലാവർക്കും നൽകി ആ കായ കാപ്പിക്കുരു ആയിരുന്നു.
ഏഴാം നൂറ്റാണ്ടു മുതൽ ചുവപ്പ് കടലിന് സമീപം കാപ്പി ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറേബ്യൻ സഞ്ചാരി ശഹാബുദ്ദീൻബെൻ എഴുതിയിരിക്കുന്നത് വളരെ കാലങ്ങൾക്ക് മുമ്പേ എത്യോപ്യക്കാർ കാപ്പി ഉപയോഗിച്ച് തുടങ്ങിയെന്നാണ്.
പതിനാറാം നൂറ്റാണ്ടിൽ യമനിൽ കോഫി നട്ടുവളർത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു 1669ൽ തുർക്കി അംബാസിഡർ ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഭരണകാലത്ത് കാപ്പി എത്തിക്കുന്ന തോടെ യൂറോപ്യന്മാരും കാപ്പിയും മായുള്ള ബന്ധം ആരംഭിക്കുന്നു.
കുറച്ചു വർഷങ്ങൾക്കു ശേഷം ഡച്ചുകാർ ജാവ യിലേക്ക് കാപ്പി എത്തിച്ചു. 1714 ൽ ഫ്രഞ്ചുകാരനായ desqlu മാർട്ടിനി ദ്വീപിൽ വ്യവസായിക അടിസ്ഥാനത്തിൽ കോഫി നട്ടുവളർത്തി.
1723 ൽ നാവിക ഉദ്യോഗസ്ഥനായിരുന്ന ഗെബ്രയോ മാത്യു ദോക്ലി കോഫിയുടെ വിത്തുകൾ മാർട്ടിനി ദ്വീപിൽ നിന്നും മോഷ്ടിച്ച് പടിഞ്ഞാറൻ ഹേ മിഡ് ഫെയറി ലേക്ക് കടത്തി അവിടെനിന്ന് ഫ്രഞ്ച് ഗയാന യിലേക്കും ബ്രസീലിലേക്കും മധ്യ അമേരിക്കയിലേക്കും എത്തിച്ചേർന്നു.
1773ൽ അമേരിക്കയിൽ ചായക്ക് സ്റ്റാമ്പ് ആക്ട് പ്രകാരം നികുതി ചുമത്തുക യുണ്ടായി അക്കാലത്ത് അമേരിക്കയിലെ ദേശീയ പാനീയം ചായ ആയിരുന്നു. എന്നാൽ വില കൂടുതൽ കാരണം കോണ്ടിനെന്റൽ കോൺഗ്രസ് കോഫി യെ അമേരിക്കയുടെ ദേശീയ പാനീയമായി പ്രഖ്യാപിച്ചു.
1906ൽ ഗ്വാട്ടിമാലയിൽ ജീവിച്ചിരുന്ന വാഷിംഗ്ടൺ എന്ന ഇംഗ്ലീഷുകാരൻ ഇൻസ്റ്റന്റ് കോഫി കണ്ടുപിടിച്ചു ഫിൽറ്റർ യന്ത്രം കണ്ടു പിടിക്കുന്നത് 1822 ൽ ഫ്രഞ്ച് കാരാണ് പക്ഷേ ഇറ്റലിക്കാർ ആണ് ഇതിനെ മെച്ചപ്പെടുത്തുകയും വിതരണം ചെയ്യുകയും മറ്റും ചെയ്തത്.
ലോകത്താകമാനം 25 ൽ കൂടുതൽ ഇനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട് ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് റോബസ്റ്റ, ലൈബീരിയ, കോഫി യ അറബിക, എന്നീ മൂന്ന് ഇനങ്ങളാണ്‌ ലോകത്തിൽ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തോളം ഈ മൂന്ന് ഇനങ്ങളിൽ നിന്നുംമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഊർജ്ജ ദായക പാനീയങ്ങളിൽ ഒന്നാണ് കോഫി
ഒരു കപ്പ് സാധാരണ കാപ്പിയിൽ 115 മില്ലിഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു ഫിൽറ്റർ കോഫി യിൽ 80 മില്ലിഗ്രാമും ഇൻസ്റ്റന്റ് കോഫിയിൽ 65 മില്ലി ഗ്രാമും കഫീൻ അടങ്ങിയിരിക്കുന്നു.
ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീലാണ് ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും പലയിടത്തും കാപ്പി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
കാപ്പി അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലന്ന്‌ ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഒക്ടോബർ 1 അന്താരാഷ്ട്ര കോഫി ദിനമായി ആചരിക്കുന്നു.
കാപ്പി ഒരു ഉണർവേകുന്ന ഉത്തമ പാനീയമാണ്. എന്നാൽ അധികമാവാതിരുന്നാൽ നന്ന്.

Also Read :   ശൈത്യകാലം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്; ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

.