അസുഖങ്ങളുടെ കൂടെ കാലമാണ് മഴക്കാലം . പനി വരാനും, മറ്റ് അസുഖങ്ങളും വരാനും ഈ സമയത് സാധ്യത വളരെ കൂടുതലാണ്. ചൂട് ചായ കുടിക്കുമ്പോൾ ഈ പ്രശ്നനങ്ങളിൽ നിന്ന് താത്കാലികമായി മുക്തി നേടാനും ഒരു ആശ്വാസം ലഭിക്കാനും സാധിക്കാറുണ്ട്.
എന്നാൽ ഈ ചായകളിൽ ചില പൊടി കൈകൾ ചെയ്താൽ നിങ്ങൾക്ക് ഈ അസുഖങ്ങളെ മറികടക്കാൻ സാധിക്കും. ഇതിന് ചേർക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
ഇരട്ടിമധുരം പനിയും ജലദോഷവും മാറാൻ പണ്ട് മുതലേ നമ്മൾ ഉപയോഗിക്കുന്ന സാധനമാണ് ഇരട്ടിമധുരം. ഇത് കഫം മാറാനും, രോഗപ്രതിരോധ ശേഷി വർധിക്കാനും, കരളിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും. മലബന്ധം ഒഴിവാക്കാനും, ദഹനം മെച്ചപ്പെടുത്താനും ഇരട്ടിമധുരം സഹായിക്കും.
ബ്രഹ്മി ബ്രഹ്മി ശരീരത്തിൽ പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും അളവ് വർധിപ്പിച്ച് അണുബാധയെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. മാത്രമല്ല സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നതിൽ ബ്രഹ്മി സഹായിക്കും.
തുളസി നമ്മുടെ എല്ലാവരുടെയും വീട്ടിൽ സാധാരണയായി കണ്ട് വരുന്ന ചെടിയാണ് തുളസി. തുളസിയിൽ വളരെയധികം വിറ്റാമിൻ സിയും സിങ്കും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫംഗസുകളെ പ്രതിരോധിക്കാനുള്ള കഴിവും തുളസിക്കുണ്ട്. റോസ്മാരിനിക് ആസിഡ് പോലുള്ള ഫൈറ്റോകെമിക്കൽസ്, ബയോഫ്ലാവനോയ്ഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ കത്തുളസിയിൽ ഉണ്ട്. ഇത് ശ്വാസതടസ്സത്തെയും, പനിയെയും, അസ്തമയെയും വരെ ഭേദമാക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക