ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും താൽപ്പര്യമാണ്.
ഇപ്പോഴിതാ, ദിലീപിനൊപ്പം ക്ഷേത്രദർശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. അച്ഛന്റെ തോളിൽ ചാഞ്ഞ് ദേവിയെ തൊഴുന്ന മഹാലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
അടുത്തിടെ, വിജയദശമി ദിനത്തിൽ ആയിരുന്നു മഹാലക്ഷ്മിയുടെ വിദ്യാരംഭം. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്.
ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക