കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഇന്നു വീണ്ടും പ്രദര്‍ശനത്തിനായി തുറക്കും. തിങ്കളാഴ്ച മുതല്‍ തീയറ്ററുകള്‍ തുറന്നെങ്കിലും രണ്ടു ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടന്നത്.
വിദേശ ചിത്രങ്ങളാണ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം റ്റു ഡൈ ആണ് ഇതില്‍ പ്രധാനം. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനാനുമതി. ദീപാവലി മുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക