ബംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും. അച്ഛന്റെ വഴിയേ പുനീതിന്റെ കണ്ണുകളും ദാനം ചെയ്തു .രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പുനീതിന് നെഞ്ചുവേദന യുണ്ടായത്. തുടര്‍ന്ന് ഉടന്‍ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുനീതിന്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മലയാള താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.
വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്.ടൊവിനോ തോമസ്, ജയറാം, പാര്‍വതി തുടങ്ങിയ നിരവധി താരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക