കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാലപുരമ്ബില് അരുണ്‍ ആണ് അറസ്റ്റിലായത്. വിവാഹം ഒരേ കാരണത്താല്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അരുണ്‍ അറസ്റ്റിലായത്.
അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ അരുൺ മുടക്കുകയായിരുന്നു വിവാഹാലോചനയുമായി എത്തുന്ന യുവാക്കളുടെ വീട് കണ്ടെത്തിയാണ് അരുണ്‍ ആലോചനകള്‍ മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും പറഞ്ഞായിരുന്നു ഇയാള്‍ കല്യാണാലോചനകള്‍ തടഞ്ഞിരുന്നത്. എന്നാല്‍ ഒന്നിച്ച് പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി വെളിപ്പെടുത്തി. അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക