കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കിലോ സ്വര്‍ണവുമായി ഏഴ് പേര് പിടിയില്‍. രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത് .കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളില്‍ എത്തിയവരെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കടത്ത് ക്യാരിയര്‍മാരാണ് പിടിയിലായത്. ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്.
വടക്കന്‍ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ വാസന്ത കേശന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക