കൊച്ചി: വഴിതടയൽ വിവാദത്തിൽ കൂടുതൽ മൊഴിയെടുക്കാനായി സ്റ്റേഷനിലെത്തണമെന്ന ആവശ്യത്തിൽ നടൻ ജോജു ജോർജ്ജ് അസൗകര്യം അറിയിച്ചു.
ഈ സാഹചര്യത്തിൽ ഇന്ധന വിലവർധനയ്ക്ക് എതിരെ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നടന് അയച്ചുകൊടുക്കാൻ പൊലീസ് തീരുമാനിച്ചു.
നടനെ ആക്രമിച്ചതും സ്ഥലത്ത് സംഘർഷത്തിന് കാരണക്കാരായവർ ആരൊക്കെയെന്ന് കണ്ടെത്താനുമാണിത്. ജോജു ജോർജ്ജിന്റെ വാഹനം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇതോടെ കൂടുതൽ പേരെ പ്രതി ചേ൪ക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക