സോഷ്യല്‍ മീഡിയയില്‍ നിന്ന് ജോജു ജോര്‍ജ്ജിന്റെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരുന്നു. ദേശീയ പാതയിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കാരണം.
ഇതിനിടെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തതാണെന്ന് ജോജുവിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തത്കാലം ഇനി വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന് ഡീലിറ്റ് ചെയ്തത്.
തന്നെ സ്നേഹിക്കുന്ന പ്രേക്ഷക മനസ്സില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക