ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത്തരം വൈറസുകൾ കൂടുതലായും ബാധിക്കുന്നതെന്ന് പരക്കെ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഐഫോണുകൾക്കും ഗുരുതരമായ രീതിയില്‍ തന്നെ വൈറസുകൾ ബാധിക്കുമെന്നാണ് ഒരു പെൻസർ റിപ്പോർട്ട് പറയുന്നത്. നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോയെന്ന് അറിയാൻ ഒരു എളുപ്പ വഴിയൊന്നും ഇല്ല. പക്ഷെ നിങ്ങൾ നിങ്ങളുടെ ഫോണിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇത് മനസിലാക്കാൻ സാധിക്കും.
1) നിങ്ങളുടെ ഫോണിൽ ഡാറ്റ ഉപയോഗം വളരെയധികം വർധിക്കുന്നുണ്ടെങ്കിൽ അത് മാൽവെയർ മൂലമാകാം. മാൽവെയർ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ എടുക്കുവാൻ ആപ്പുകൾ ഉപയോഗിക്കുന്നതും, ഇന്റർനെറ്റ് ഉപയോഗിക്കുന്നതുമാകാം ഇതിന്റെ കാരണം.
2) ഇത്തരം അപ്ലിക്കേഷനുകൾ വളരെയധികം എനർജി ഉപയോഗിക്കുന്നതിനാൽ ബാറ്ററി വേഗത്തിൽ തീരും.
3) സംശയാസ്പദമായ പോപ്പ്-അപ്പ് പരസ്യങ്ങൾ ഒരു വൈറസിന്റെ മറ്റൊരു ലക്ഷണമാണ്. നിരവധി സൈറ്റുകൾക്ക് പോപ്പ്-അപ്പ് പരസ്യങ്ങൾ ഉണ്ടെങ്കിലും, ധാരാളമായി ഇത്തരം പരസ്യങ്ങൾ വരുന്നത് വൈറസ് ഉള്ളതിന്റെ സൂചനയാകാം.
4) നിങ്ങൾ കണ്ടിട്ടില്ലാത്ത ഡൗൺലോഡ് ചെയ്തിട്ടില്ലാത്ത ആപ്പുകൾ പെട്ടന്ന് നിങ്ങളുടെ ഫോണിൽ കാണുകയാണെങ്കിൽ അത് മാൽവയർ ആകാൻ സാധ്യതയുണ്ട്.
5) നിങ്ങളുടെ ഫോണിന്റെ പെർഫോമൻസ് കുറയുന്നതും മാൽവെയറിന്റെ ലക്ഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക