അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത് .
സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു.
അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റതായാണ് വിവരം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയു വാർഡിലാണ് അഗ്നിബാധയുണ്ടായത്. പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് വിവരം.
ഐസിയുവിൽ നിന്നും രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ ഡോ.രാജേന്ദ്ര ബോസ്ലെ അറിയിച്ചു. അഗ്നിബാധയുടെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക