കൊച്ചി: എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പിന് സമീപം
റോഡരികിൽ തള്ളിയ മാലിന്യത്തിൽ ചവിട്ടി തെന്നി വീണ് വയോധികൻ മരിച്ചു.
കാട്ടിപ്പറമ്പ് സ്വദേശി പട്ടാളത്തിൽ ജോർജ് (92) ആണ് മരിച്ചത്. ശുചിമുറി മാലിന്യം റോഡരികിൽ തള്ളിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം. കണ്ണമാലിയിൽ നിന്ന് പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു ജോർജ്. അതിനിടെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക