നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് വരും. കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുക. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു പ്രതിഷേധം ഉയർത്തിയതിന് തുടർന്നാണ് അദ്ദേഹത്തിന്റെ കാർ തകർത്തത്.
ഇന്ത്യൻ നാവികസേനയുടെ തലപ്പത്ത് ഇനി മലയാളി കരുത്ത്, ആര്.ഹരികുമാര്‍ നാവികസേന മേധാവി
അതേസമയം, കോൺഗ്രസ് ഇന്ന് മരട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും. ജോജുവിനെതിരെ മഹിളാ കോൺഗ്രസ് നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ പോലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച്. അടിയന്തിരമായി കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക