ഉയർന്ന രക്തസമ്മർദ്ദം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം, തെറ്റായ ഭക്ഷണശീലം, കൂടാതെ മറ്റ് പല ഘടകങ്ങളും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്.
രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഇത് ഗുരുതരമായ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
ഉപ്പ്…
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഉപ്പ് ഒന്നാമതാണ്. സോഡിയം രക്തത്തിലെ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ ഭക്ഷണത്തിൽ ഉപ്പ് ചേർക്കരുത്. ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾക്ക് ഉപ്പ് ചേർക്കുന്നത് ആരോഗ്യകരമല്ല.
ഉരുളക്കഴിങ്ങ് ചിപ്സ്…
ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ട മറ്റൊരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ് ചിപ്സ്. ഇതിലെ ഉയർന്ന സോഡിയത്തിന്റെ അളവ് രക്താതിമർദ്ദം വർദ്ധിപ്പിക്കുക മാത്രമല്ല, അവയുടെ കൊഴുപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മോശമാക്കുന്നതിനും കാരണമാകുന്നു.
സംസ്കരിച്ച മാംസം…
സംസ്കരിച്ച മാംസത്തിൽ അമിതമായ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, അവ സാധാരണയായി വളരെ കൊഴുപ്പുള്ളതും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുന്നതുമാണ്. സംസ്കരിച്ച മാംസം കഴിക്കുന്നത് ഡിമെൻഷ്യ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. പോസസ്ഡ് മീറ്റ് കഴിക്കുന്നത് രോഗം വരാനുള്ള സാധ്യത 44 ശതമാനം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പഞ്ചസാര…
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ അവരുടെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവരുടെ പഠനങ്ങൾ അമിതമായ പഞ്ചസാരയുടെ ഉപഭോഗവും വർദ്ധിച്ച രക്തസമ്മർദ്ദവും തമ്മിൽ ചില ബന്ധങ്ങൾ കാണിക്കുന്നു. പ്രമേഹം ഇല്ലെങ്കിലും, നിങ്ങളുടെ ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുന്നതാണ്. സിറപ്പിൽ ശീതളപാനീയങ്ങളും ടിന്നിലടച്ച പഴങ്ങളും ഒഴിവാക്കുക.
അച്ചാറുകൾ…
ചോറായാലും കഞ്ഞിയായാലും ബിരിയാണിയായാലും അച്ചാർ എല്ലാത്തിൻറെ കൂടെയും നല്ലൊരു തൊടുകറിയാണ്. എന്നാൽ ഉപ്പിൻറെ അംശം വളരെ കൂടുതലായ അച്ചാർ ഉയർന്ന രക്തസമ്മർദമുള്ളവർ ഒഴിവാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക