ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യം ആയതിലൂടെ ഒരുപാട് ആരാധകരെ റൈസ വില്‍സണ്‍ നേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായുള്ള ചാറ്റിങിന് ഇടയില്‍ റിലേഷന്‍ ഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
്ലിവിഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിനോട് തനിയ്ക്ക് വിരോധമില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. വീഡിയോ ചാറ്റിനിടെ ഒരു ആരാധകന്, താങ്കള്‍ക്ക് ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിന് താത്പര്യം ഉണ്ടോ എന്ന് ചോദിയ്ക്കുകയായിരുന്നു.
‘അതിന് എനിക്ക് കുഴപ്പമില്ല, ലിവിംഗ് ടുഗെതര്‍ ബന്ധത്തിന് ഞാന്‍ ഓകെയാണ്. ഞാന്‍ ഒന്നും കാര്യമാക്കുന്നില്ല. പക്ഷെ അതിന് മുന്‍പ് എനിക്കൊരു ബോയ് ഫ്രണ്ടിനെ വേണ്ടേ.
അങ്ങനെ ഒരാളില്ലാതെ ഞാന്‍ എങ്ങിനെ ലിവിഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിനെ കുറിച്ച് സങ്കല്പിയ്ക്കുകയും, അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കുകയും ചെയ്യും’ റൈസ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക