ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉള്‍നാടന്‍, തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. രണ്ടു മുതല്‍ അഞ്ചു പേര് വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം.
അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചു ലക്ഷം രൂപ വരെ തിരിച്ചടവില്ലാത്ത ധനസഹായം അനുവദിക്കും. പ്രായപരിധി 20നും 50നും മധ്യേ.
അപേക്ഷ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി എന്നീ മത്സ്യഭവനുകളിലും പഞ്ചായത്തുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം മേല്പറഞ്ഞ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 8547439623, 9526239623, 7902502030, 04972732487.
പ്രതികരിക്കാൻ ഇവിടെ എഴുതുക