ലോകത്താകെമാനമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് സ്പൈഡർമാൻ. ‘സ്പൈഡര്മാന് നോ വേ ഹോം’ എത്തുന്നുവെന്ന വാർത്തകൾ വന്നത് മുതൽ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്പൈഡര്മാന് നോ വേ ഹോമിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടോം ഹോളണ്ട് തന്നെയാണ് ഇത്തവണയും സ്പൈഡർമാനായി എത്തുന്നത്.
രാജകണ്ണിന്റെ ഭാര്യയ്ക്ക് 15 ലക്ഷം രൂപ കൈമാറി ജയ് ഭീം സിനിമ നിര്‍മ്മാതാക്കള്‍
നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫോട്ടോകളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇവയെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോൾ തരംഗമാകുകയാണ് സിനിമയുടെ ട്രെയ്ലറും. ജോൺ വാട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ക്രിസ്, എറിക് എന്നിവര്‍ ചേർന്നാണ്. സ്പൈഡര്‍മാന്റെ അതിസാഹസികമായ ജീവിതം തന്നെയാണ് പുതിയ ചിത്രത്തിലും പറയുന്നത്.
ഫൈസർ കോവിഡ് ഗുളിക ഉണ്ടാക്കുന്നു, ലോകത്തിന്റെ 53% പേര്‍ക്ക് പ്രയോജനം
അതിനിടെ, സോണിയും മാര്‍വല്‍ സ്റ്റുഡിയോസും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് സ്പൈഡർമാൻ ഇനി പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ ഏറെ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇരു കമ്പനികളും തമ്മിൽ പുതിയ ധാരണയുണ്ടാക്കിയതോടെ ആശങ്ക നീങ്ങി. ഡിസംബര്‍ 17നാണ് സ്പൈഡര്‍ മാന്‍ നോ വേ ഹോം റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക