വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്ബുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്.പേരക്കയില് അടങ്ങിയ വിറ്റാമിന്‍ സി അല്ലെങ്കില്‍ അസ്കോര്‍ബിക് ആസിഡ് ശരീരകോശങ്ങളുടെ വികാസത്തിനും നന്നാക്കലിനും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും മുറിവുണങ്ങാനും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
പേരയ്ക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും കൂടാതെ ലയിക്കുന്ന നാരുകളും ലഭിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കാം. കൂടാതെ ആന്റി ഒക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ടാന്നിന്‍സ്, എന്‍സൈമുകള്‍, ഫ്ലെവനോയ്ഡുകള്‍ തുടങ്ങിയ ഫൈറ്റോകെമിക്കലുകള്‍ പേരയിലയുടെ സത്തില്‍ അടങ്ങിയതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ലിപിഡ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്താനും സഹായകമായിരിക്കും.
പേരയുടെ ഏറ്റവും പരമ്ബരാഗതമായ ഉപയോഗങ്ങളില്‍ ഒന്നാണ് മുറിവുകള്‍ ഉണക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. പേരക്കയുടെ ഇലകള്‍ തിളപ്പിക്കുകയോ അല്ലെങ്കില്‍ ചതയ്ക്കുകയോ ചെയ്തു ഉപയോഗിക്കുന്നത് മുറിവിലെ അണുബാധ തടയാന്‍ ആന്റി സെപ്റ്റിക് ആയി പ്രവര്‍ത്തിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ പേരയുടെ ഇലകളുടെ സത്ത് മുറിവുകള്‍, പൊള്ളല്‍, മൃദുവായ ടിഷ്യു അണുബാധകള്‍ എന്നിവയ്ക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പേരയ്ക്കയും ഇലകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നിങ്ങള്‍ ലക്ഷ്യമിടുന്നുവെങ്കില്‍ ദിവസവും പേരക്ക കഴിക്കുന്നത് നല്ലതാണ്. ഇതുവഴി രക്തത്തിലെ പഞ്ചസാരയും മൊത്തം കൊളസ്ട്രോളും കുറയ്ക്കുന്നതിനും എച്ച്ഡിഎല്‍സി അളവ് വര്‍ദ്ധിപ്പിക്കുന്നതിനും തൊലികളില്ലാത്ത പേരയ്ക്ക കൂടുതല്‍ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക