പുരുഷന്മാരെ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ഉദ്ധാരണശേഷി കുറവ്, ബീജത്തിന്റെ ആരോഗ്യക്കുറവ്, ബീജ എണ്ണക്കുറവ് അങ്ങനെ പലതും ഇന്ന് പല പുരുഷന്മാരിലും കാണപ്പെടുന്നു. ബീജത്തിന്റെ ആരോഗ്യം പലപ്പോഴും ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തി യിട്ടുള്ളതാണെന്ന് പഠനങ്ങൾ പറയുന്നു.
പല കാരണങ്ങൾ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരിൽ മാനസിക പ്രശ്നങ്ങൾ കൊണ്ടാകാം. മറ്റു ചിലരിൽ ധമനികളിലെ തകരാറുകൾ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകൾ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം.
വാൾനട്ട്…വാൾനട്ട് ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിഷാദം അകറ്റാനും വൈജ്ഞാനിക പ്രവർത്തനം നിലനിർത്താനും സഹായിക്കുന്നതിന് ഇതിലെ ന്യൂട്രിയന്റുകൾ സഹായിക്കുന്നു. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വാൾനട്ട് മികച്ചതാണ്.
മാതളനാരങ്ങ…മാതളനാരങ്ങയിലെ ചില സംയുക്തങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വികാസവും വ്യാപനവും മന്ദീഭവിപ്പിക്കുകയും ചെയ്യും.
ഡാർക്ക് ചോക്ലേറ്റ്…
ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകൾ ഉദ്ധാരണശേഷി കൂട്ടാൻ സഹായിക്കുന്നു. അതിനാൽ പുരുഷന്മാർ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. .
തക്കാളി…തക്കാളിയിൽ ‘ലൈക്കോപീൻ’ അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. പുരുഷന്മാർ തക്കാളി കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ സാധ്യത 23 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
മത്സ്യം…സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള മത്സ്യം വിറ്റാമിൻ ഡി നൽകുന്നു. ഇത് നിങ്ങളുടെ എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിർത്തുന്നു, ഓസ്റ്റിയോപൊറോസിസ് തടയാനും പ്രായമാകുമ്പോൾ അപകടകരമായ വീഴ്ചകൾ തടയാനും സഹായിക്കുന്നു.
ഈന്തപ്പഴം…ഈന്തപ്പഴം കഴിക്കുന്നത് പുരുഷന്മാരിൽ ഉദ്ധാരണശേഷി കൂട്ടാൻ സഹായിക്കും. പുരുഷ പ്രശ്നങ്ങൾക്ക് ആയുർവേദം പോലും നിർദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ എസ്ട്രാഡിയോളും ഫ്ളേവനോയിഡും അടങ്ങിയിട്ടുണ്ടെന്ന് ഇത് ബീജ ചലനത്തെ സഹായിക്കുകയും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക