തന്റെ കയ്യിൽ നിന്ന് വ്യവസായികൾ പണം തട്ടിയെടുത്തെന്ന പരാതിയുമായി തെന്നിന്ത്യൻ താരം സ്നേഹ. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് വ്യവസായികൾ നദിയിൽ നിന്ന് പണം തട്ടിയെടുത്തത്. തന്റെ കയ്യിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്താതെയാണ് നടി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ രണ്ട് വ്യവസായികൾക്കെതിരെ നടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ എക്സ്പോർട്ട് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അതിന്റെ ലാഭവിഹിതം നൽകാമെന്നായിരുന്നു വ്യവസായികളുടെ വാഗ്ദാനം.
എന്നാൽ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത് ഇവർ തന്നെ കബളിപ്പിച്ചെന്ന് സ്നേഹ പോലീസിനോട് പറഞ്ഞു. ഇവർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ നിരസിക്കുക മാത്രമല്ല, ഭീഷണിപ്പെടുത്തിയതായും താരം പറയുന്നു. ധനുഷിന്റെ പട്ടാസ് എന്ന ചിത്രത്തിലാണ് സ്നേഹ അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക