ഡൽഹി; മധ്യപ്രദേശിലെ ഇൻഡോറിന് തുടർച്ചയായി അഞ്ചാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ബഹുമതി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗാർബേജ് ഫ്രീ സിറ്റിയുടെ സ്റ്റാർ റേറ്റിംഗ് എന്ന പദവിയും ഇൻഡോറിന് ലഭിച്ചു.
12 കോടിയുടെ സഫായി മിത്ര സേഫ്റ്റി ചലഞ്ച് അവാർഡും ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. ആദ്യമായാണ് ഈ അവാർഡ് ലഭിച്ചത്. ശുചിത്വ സർവേ-2021 ൽ ഇൻഡോർ നഗരത്തിന് ഇത്തവണ 3 അവാർഡുകൾ ലഭിച്ചു.
സഫായി മിത്ര ഇന്ദിരാഭായ് അടിവാളിനെയും പരിപാടിയിൽ ആദരിച്ചു. ഗാർബേജ് ഫ്രീ സിറ്റി, സഫായി മിത്ര ചലഞ്ച് എന്നീ വിഭാഗങ്ങളിൽ നവംബർ 20-ന് രാജ്യത്തെ 342 നഗരങ്ങൾക്ക് ‘സ്വച്ഛ് സർവേക്ഷൻ 2021’ അവാർഡ് ലഭിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഈ ബഹുമതി സമ്മാനിച്ചത്. തലസ്ഥാനത്തെ വിജ്ഞാന് ഭവനിലായിരുന്നു പരിപാടി. നഗരങ്ങളെ ആദരിക്കുന്നതിനായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം (MOHUA) ആണ് ‘സ്വച്ഛ് അമൃത് മഹോത്സവ്’ സംഘടിപ്പിച്ചത്.
സൂറത്ത് (ഗുജറാത്ത്), വിജയവാഡ (ആന്ധ്രപ്രദേശ്) എന്നിവ യഥാക്രമം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും നഗരമായതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക