ആര്യവേപ്പിലയുടെ ഔഷധഗുണങ്ങളെപ്പറ്റി വാനോളം പറഞ്ഞാലും തീരില്ല. പ്രമേഹരോഗമടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ല മരുന്നാണിത്. ആരോഗ്യ ഗുണത്തേക്കാളേറെ നിങ്ങളുടെ ചര്‍മത്തിന് ഇത് ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ആര്യവേപ്പ് ഉപയോഗിക്കാം. ചതകുപ്പയുടെ ആരോഗ്യഗുണങ്ങള്‍ പലത് ആര്യവേപ്പ് ചെടി നിങ്ങളുടെ തോട്ടത്തിലുണ്ടോ? ഇല്ലെങ്കില്‍ നട്ടുനനച്ച് വളര്‍ത്തിക്കോളൂ. പല കാര്യത്തിലും നിങ്ങള്‍ക്ക് ഉപകാരപ്പെടും. മുഖത്തെ ചുളിവ് മാറ്റാന്‍, മുഖക്കുരു, തിളക്കം ലഭിക്കാന്‍ തുടങ്ങി പല ഗുണങ്ങളും വേപ്പില നിങ്ങള്‍ക്ക് നല്‍കും.
തിളങ്ങുന്ന ചര്‍മത്തിന് ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടിയാല്‍ ചര്‍മത്തിന് തിളക്കം ലഭിക്കും
മുഖക്കുരുവിന് ചെറുനാരങ്ങാനീര്, പനിനീര്, വേപ്പില എന്നിവ ചേര്‍ത്ത് അരച്ച് മുഖക്കുരുവില്‍ പുരട്ടാം.
എണ്ണമയമുള്ള ചര്‍മത്തിന് ആര്യവേപ്പില അരച്ച് അതില്‍ ചെറുനാരങ്ങാനീര് ഒഴിച്ച് മുഖത്തിടാം. എണ്ണമയമുള്ള ചര്‍മത്തിന് പറ്റിയ ഫേസ്പാക്കാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഇത് ഉപകരിക്കും.
വരണ്ട ചര്‍മത്തിന് കടലമാവ്, തൈര്, ആര്യവേപ്പ് പൊടി എന്നിവ ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതാണ്.
മുഖത്തിന് നല്ല നിറം ആര്യവേപ്പിലയും മഞ്ഞളും അരച്ച് മുഖത്തിടുന്നത് നല്ല നിറം ലഭിക്കാന്‍ സഹായിക്കും.
ചര്‍മത്തിന് മൃദുലത ആര്യവേപ്പും പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കും. ചര്‍മം വൃത്തിയായിട്ടിരിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക