കൊച്ചി: മരണത്തിന് ഒരാഴ്ച്ച മുമ്പും അഞ്ജന ഷാജന്റെ വാഹനത്തെ അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നുവെന്ന്
ബന്ധുക്കള്‍. കൊല്ലപ്പെട്ട അഞ്ജന ഷാജന്റെ ബന്ധുക്കൾ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് പരാതി നൽകി.
ഇതിനിടെ അപകടത്തിൽ അസ്വഭാവികത ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ ഇടിച്ച കാറിന്റെ ഫൊറൻസിക് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു.
കൊല്ലപ്പെട്ട മോഡൽ അഞ്ജനെ ഷാജന്റെ വീടായ തൃശൂർ കൊടകയ്ക്ക് സമീപം മരണത്തിന് ഒരാഴ്ച മുമ്പായിരുന്നു അഞ്ജനയുടെ കാറിനെ അജ്ഞാത വാഹനം പിന്തുടർന്നത്.
അജ്ഞാത വാഹനം പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതായി തദ്ദേശഭരണ സ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അഞ്ജനയുടെ കുടുംബം ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്.
അപകടത്തിന് മുമ്പ് കൊച്ചിയിൽ മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുർന്ന വാഹനം ഇതുതന്നെയായിരുന്നോ എന്നും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിന് സമീപം ഈ വാഹനം ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക