ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് നിരവധി താരങ്ങൾ ചുവടുവച്ചിരുന്നു. ചിത്രത്തിൽ പ്രേക്ഷകരൊന്നാകെ ഏറ്റെടുത്ത കഥാപാത്രമായിരുന്നു കുപ്പി. ഈ കഥാപാത്രമവതരിപ്പിച്ച താരത്തെ പിന്നീട് പല സിനിമകളിലും പ്രേക്ഷകർ കണ്ടു. നടൻ വിശാഖ് നായരെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ആനന്ദം. ഗണേഷ് രാജാണ് ആനന്ദം സംവിധാനം ചെയ്തത്. പിന്നീട് ചങ്ക്സ്, പുത്തൻപണം, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിശാഖ് എത്തി.
ഇംഗ്ലീഷ് നോവലുമായി പ്ഭാവർമ, ‘ആഫ്റ്റര്‍ ദ ആഫ്റ്റര്‍മാത്’ പ്രകാശനം ഡിസംബറിൽ
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജയപ്രിയ നായരെയാണ് താരം വിവാഹം കഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക