ബൾഗേറിയ: കിഴക്കൻ ബൾഗേറിയയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം. ഒമ്പത് വയോധികർ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.
റോയാക് ഗ്രാമത്തിലെ പ്രായമായവരുടെ സംരക്ഷണ കേന്ദ്രമായി മാറിയ ഒരു പഴയ സ്കൂൾ കെട്ടിടത്തിലാണ് വൈകുന്നേരം 6:00 മണിയോടെ തീപിടിത്തമുണ്ടായതെന്ന് അഗ്നിശമന വകുപ്പ് മേധാവി തിഹോമിർ ടോട്ടെവ് പബ്ലിക് ബിഎൻടി ടെലിവിഷനോട് പറഞ്ഞു.
“നിർഭാഗ്യവശാൽ, തീപിടിത്തസമയത്ത് വീട്ടിലുണ്ടായിരുന്ന 58 പേരിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
മറ്റ് താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു, അവരിൽ ചിലർക്ക് പുക ശ്വസിച്ചതിനാൽ വൈദ്യസഹായം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കെയർ ഹോം ഡയറക്ടർ മിലേന മസൂറിക് ഇരകളുടെ എണ്ണം സ്വകാര്യ bTV ചാനലിനോട് സ്ഥിരീകരിച്ചു.കെട്ടിടത്തിന്റെ മേൽക്കൂരയിൽ തീ പടർന്നതിന്റെ കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥരാരും പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക