ഇന്ദ്രജിത് സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവിടാൻ സമയം കണ്ടെത്താറുണ്ട്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും സൂപ്പർ കൂൾ ഡാഡിയാണ് താരം.ഒരു അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ദ്രജിത്.
അമ്മയുമായാണ് മക്കള്‍ എല്ലാ കാര്യങ്ങളും സംസാരിക്കുന്നതെന്നും എല്ലായ്പ്പോഴും താൻ വീട്ടിലുണ്ടാവാറില്ലെന്നും ഇന്ദ്രജിത് പറഞ്ഞു. പാരന്റിങ് ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ കമ്യൂണിക്കേഷൻ എന്നാണ് താരം പറഞ്ഞത്. അവരോട് സംസാരിക്കുക.
അവരോട് ഓപ്പൺ ആണെങ്കിൽ പകുതി ജോലി കഴിയും. നമുക്ക് അവരെ ഗൈഡ് ചെയ്യാനേ കഴിയൂ. ഈയൊരു ജനറേഷനെ തെറ്റും ശരിയും പറഞ്ഞ് കൊടുത്ത് അവരെ ഗൈഡ് ചെയ്യാനേ സാധിക്കൂ. അവരെ ഗൈഡ് ചെയ്യണമെങ്കില്‍ അവരുമായി കമ്യൂണിക്കേഷന്‍ വേണം. കമ്യൂണിക്കേഷന്‍ കട്ടാവാതെ ശ്രദ്ധിക്കുക
കയ്യിലെ ടാറ്റൂവിനെക്കുറിച്ചും ഇന്ദ്രജിത്ത് അഭിമുഖത്തിൽ പറഞ്ഞു. ”ഇത് മൂന്നാല് വര്‍ഷമായി ചെയ്തിട്ട്. സിമ്പോളികായിട്ടുള്ളൊരു കാര്യമുണ്ട് ഇതിന് പിന്നില്‍. ഫുള്‍ മൂണുണ്ട് അത് പൂര്‍ണിമ. സ്റ്റാര്‍സ് ഉണ്ട് നക്ഷത്ര. പ്രയര്‍ സിമ്പലുണ്ട് അത് പ്രാര്‍ത്ഥന. റോഡ്, ട്രാവല്‍ കോമ്പസ് അങ്ങനെ എല്ലാം കൂടിയൊരു സിംപോളിക് ടാറ്റുവാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക