പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാർ സമരത്തിലേയ്ക്ക്. ബാങ്കുകൾ സ്വകാര്യവത്കരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സമര പ്രഖ്യാപനം. ഓള് ഇന്ത്യ ബാങ്ക് ഓഫീസേര്‍സ് കോണ്‍ഫെഡറേഷനാണ് സമരം നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാനിരിക്കുകയാണ് കേന്ദ്രം. ആയതിനാൽ തന്നെ ശൈത്യകാല സമ്മേളന സമയത്ത് ദില്ലിയിൽ സമരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രീ-പ്രൈമറി പഠനത്തിന് ഏറ്റവും നൂതനമായ രീതി സ്വീകരിക്കണം: എൻസിഡിസി പ്രമേയം പാസാക്കി
രാജ്യത്തെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണുള്ളത്. നവംബര്‍ 24 ന് ഭാരത യാത്രയോടെ സമരത്തിന് തുടക്കമാകും. നവംബര്‍ 29 ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ സമരം അവസാനിക്കും. നവംബർ 29 മുതലാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. രാജ്യത്തെ രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക