ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തിയ ചുരുളി സിനിമയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ സിനിമ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സെൻസർ ബോർഡ്. ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചുരുളിയുടെ പതിപ്പ് സര്‍ട്ടിഫൈഡ് അല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെടുന്നു. ചിത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ചുക്കൊണ്ട് എ സർട്ടിഫിക്കറ്റ് ആണ് അനുവദിച്ചത്. എന്നാലിപ്പോൾ സെൻസർ ബോർഡിന് നേരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്.
വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ ചെലവേറിയതാകുന്നു, നവംബർ 25 മുതൽ പുതിയ നിരക്കുകള്‍ ബാധകമാകും
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിൽ അശ്ലീല പദപ്രയോഗം വ്യാപകമാണെന്ന് വിവാദത്തിനിടെയാണ് സെന്‍സര്‍ ബോർഡ് ഇത്തരത്തിൽ വിശദീകരണം നൽകിയത്. 19 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയായിരുന്നു ചുരുളി. എസ്. ഹരീഷിന്റേതാണ് തിരക്കഥ. മധു നീലകണ്ഠൻ ക്യാമറ ചലിപ്പിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക