യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു യുവതിയെ ഭർത്താവ് തീകൊളുത്തിയത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഗാര്‍ഹിക പീഡനം; നവവധു ആത്മഹത്യ ചെയ്തു.. ആത്മഹത്യാ കുറിപ്പ് പുറത്ത്..!
യുവതിയെ തീകൊളുത്തുന്നതിനിടെ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ആശുപത്രിയിലായതിനാൽ പോലീസ് കൂടുതൽ നടപടികളിലേക്ക് കടന്നിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം പോലീസ് മറ്റ് നടപടികൾ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക