ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന് അഖില്‍ മാരാര്‍. പോസ്റ്റില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ്
നമ്മുടെ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന കാരണത്താല്‍ നിരവധി ചിത്രങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്ത് മര്യാദ കേടും പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ല എന്നാണ് കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും തിരിച്ചറിയേണ്ടത്.. സെന്‍സര്‍ ബോര്‍ഡ് A സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പോലും ഉപാധികളോടെ ആണ്..
നിലവില്‍ രാജ്യത്തിന്റെ ഭരണഘടനയെ പോലും കബളിപ്പിചാണ് ചുരുളി ജനങ്ങളുടെ മുന്നിലേക്കിയത് എന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്ള ഈ മറുപടി വ്യക്തമാക്കുന്നു.. ഞാന്‍ ആണ് ലോകം എന്ന് കരുതി ജീവിക്കുന്ന വിഡ്ഢികള്ക്കായിട്ടാണ് ഞാന്‍ പോസ്റ്റ് പങ്ക് വെയ്ക്കുന്നത്..
മലയാള സിനിമ നില നിന്നത് മഹാരഥന്മാരായ കലാകാരന്മാരുടെ സമൂഹത്തോടുള്ള പ്രതിബന്ധത കൊണ്ട് കൂടിയാണ്.. സാംബശിവന്റെ കല അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യം ആയിരുന്നു.. KPAC യുടെ നാടകങ്ങള്‍ അത്തരത്തിലുള്ളവ ആയിരുന്നു..
ചുരുളിയിലെ പോലെ ഉള്ള പദ പ്രയോഗങ്ങള്‍ കല എന്ന പേരില്‍ സാംബശിവന് വിളിച്ചു കൂവിയാല്‍ ആരെങ്കിലും അദ്ദേഹത്തെ അംഗീകരിക്കുമോ.. KPAC എന്ന നാടക ട്രൂപ്പ് ആദ്യ പ്രദര്‍ശനത്തോടെ കാണികള്‍ അടിച്ചു തകര്‍ക്കില്ലായിരുന്നോ..
രാമുകര്യാട്ടും ,അരവിന്ദനും, അടൂരും, പദ്മരാജനും ,കെജി ജോര്‍ജും, ഭരതനും ശശികുമാരും ,ഐ വി ശശിയും ,എം ടി യും, പ്രിയദര്‍ശനും ,സത്യന് അന്തിക്കാടും ,ശ്രീനിവാസനും, ലോഹിതദാസും ,ജോഷിയും തുടങ്ങി നമ്മളെ സിനിമയിലേക്ക് നയിച്ച കലാകാരന്മാര് ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില്‍ ഈ രൂപേണ സിനിമകള്‍ എടുത്തിരുന്നെങ്കില്‍ ഇന്ന് മലയാള സിനിമ എന്നൊരു മേഖല ഉണ്ടാവുമായിരുന്നോ..?
സന്തോഷ് പണ്ഡിറ്റ് എടുത്ത സിനിമയില്‍ പോലും സഭ്യേതരമല്ലാത്ത ചേരുവകള്‍ ആയിരുന്നോ..ആരെങ്കിലും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്നുണ്ടോ.. അതേ സമയം അയാളുടെ സിനിമകളുടെ ശകലങ്ങള്‍ കേരളത്തില്‍ പ്രചരിച്ചില്ലേ..? അയാളുടെ സിനിമകള്‍ കാണാന്‍ യൂ ട്യൂബില്‍ കാഴ്ചക്കാര്‍ ഉണ്ടായില്ലേ..?
ഉണ്ടാവും എന്തിനും ഏതിനും ഒരു വിഭാഗം പേര് ഉണ്ടാവും.. ഇവിടെ എന്തും കാണിക്കാം എങ്കില്‍ എന്ത് കൊണ്ടാണ് നിരവധി porn സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്.. കുട്ടികളുടെ porn കാണുന്ന ആള്‍ക്കാരെ നിരീക്ഷിച്ചു സൈബര്‍ പോലീസ് പൊക്കുന്നത്..
18 വയസിന് മുകളിലുള്ളവര്‍ കണ്ടാല്‍ പോരെ എന്ന് ചോദിക്കുന്നത് 18 വയസ് കഴിഞ്ഞാല്‍ എന്തുമാകാം എന്ന അര്‍ഥത്തിലാണോ..? 18 വയസ് കഴിഞ്ഞവര്‍ കാണുന്ന ദൃശ്യത്തില്‍ പോലും സെന്‍സര്‍ ബോര്‍ഡിന് വ്യക്തമായ ഉപാധികള്‍ ഉണ്ട് എന്ന് തിരിച്ചറിയുക..
ഇവിടെ ആര്‍ക്കും സിനിമ എടുക്കാം അത് എടുക്കുന്നവരുടെ സ്വാതന്ത്ര്യം ആണ്.. അവരുടെ കാഴ്ച്ചപ്പാടുകള്‍ ആണ്.. ശങ്കര്‍ എന്ന സംവിധായകന് വാണിജ്യ നിലവാരത്തില്‍ ഉന്നതി പുലര്‍ത്തിയ മുതല്വന്,ഇന്ത്യന്‍,അന്യന് തുടങ്ങിയ സിനിമകളില്‍ പോലും സാമൂഹിക വ്യവസ്ഥിതിയെ എത്ര മനോഹരമായി കാണിച്ചു..അത്തരം തിന്മകള്ക്കെതിരെ സംവിധായകന്റെ പോരാട്ടം കൂടിയായി മാറി സിനിമ..
എന്നാല്‍ സമൂഹത്തിലേക്ക് പ്രചരിക്കുന്ന ഒരുത്പന്നം ഗുണമോ ദോഷമോ എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച നടക്കേണ്ട എന്നാണ് കുറെ കലാ സ്നേഹികളുടെ വാദം..അത്തരക്കാര്‍ അവരുടെ ലോകം വിട്ട് പുറത്തേക്കൊന്ന് നോക്കണം..
ഈ വിഷയത്തില്‍ ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്റെ കഴിവോ കഴിവ് കേടോ അല്ല നമ്മുടെ വിഷയം.. അദ്ദേഹം നാളെ ദോഷകരമല്ലാത്ത സിനിമ എടുത്താല്‍ കാണും കൈയടിക്കും.. പക്ഷെ ആ പ്രോത്സാഹനം ഈ സിനിമയ്ക്ക് ഞാന്‍ നല്‍കുന്നില്ല എന്ന് മാത്രം..
അതായത് ഒരാള്‍ എന്നോട് ചോദിക്കുന്നു.. ആത്മാവും ശരീരവും ക്രോഡീകരിച്ച് കിടക്കുന്ന ദേഹത്തില്‍ ആത്മാവിനെ ബലപ്പിക്കാന്‍ ശരീരത്തെയും ബലപ്പിക്കേണ്ടിയിരിക്കുന്നു..
ബലപ്പിക്കാന്‍ ആവശ്യമായ രാസ വസ്തുക്കള്‍ വല്ലോം ഉണ്ടോ..? മനസിലായില്ലേ… ചോറ് വല്ലോം ഇരിപ്പുണ്ടോ എന്ന്..? ബുദ്ധിജീവി എന്നത് മറ്റൊരാള്‍ക്ക് മനസിലാകാത്ത കാര്യങ്ങള്‍ പറയുക എന്നതിതല്ല.. വളരെ ലളിതമായി ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുക എന്നതാവണം..
പ്രതികരിക്കാൻ ഇവിടെ എഴുതുക