ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ബെന്യാമിന്. ‘ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ’ എന്ന് ബെന്യാമിന് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഷിജു ഖാന്റെ രാജിയിലൂടെ മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും, വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും, ഇത്തരം സംഭവങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കുമെന്നും
ബെന്യാമിന് പറഞ്ഞു. രണ്ട് അമ്മമാരുടെ കണ്ണീരിന്റെ ഉത്തരവാദിയെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക