കൊച്ചി: മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീർ മോശമായി പെരുമാറിയെന്ന് മറ്റൊരു പരാതിക്കാരി.
ഭർതൃവീട്ടിൽ അനുഭവിക്കേണ്ടിവന്ന പീഡനം പരാതിയായി അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിന്നിട്ടും നീതി ലഭിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി.
യുവതി പരാതി നൽകിയ ദിവസം മോഫിയ സ്റ്റേഷനിലെത്തിയിരുന്നു. മോഫിയയോട് വലിയ ഒച്ചത്തിൽ സംസാരിക്കുന്നത് താനും കേട്ടിരുന്നു വന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ആലുവ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി അറിയിച്ചത്.
പരാതിപ്പെട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. നാല് മണിക്ക് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ തന്നെ സിഐ ഭീഷണിപ്പെടുത്തി. തുടർന്ന് പിറ്റേദിവസം വരെ പൊലീസ് സ്റ്റേഷൻ പരിസരത്ത് കഴിച്ചുകൂട്ടിയെന്ന് യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക