സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പകയോടു മാത്രം പ്രണയം എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയിട്ടുള്ളതാണ് ചിത്രം. അതിഥി രവിയും സ്വാസികയുമാണ് ഈ ചിത്രത്തിലെ നായികമാർ. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അജ്മൽ അമീർ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി ,രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള , അമ്പിളി തുടങ്ങിയവരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഈ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയിൽ നടന്നു കൊണ്ടിരിക്കുന്നു. ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പത്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതംമൊരുക്കുന്നു. ജോസഫിന് ശേഷം പത്മകുമാറിന്റെ ഫാമിലി ത്രില്ലെർ ആണ് പത്താം വളവ് എന്നതും മറ്റൊരു പ്രത്യേകതയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക