നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. നടിയും നർത്തകിയും കൂടിയായ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന് ആണ് അന്തരിച്ചത്. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്. മലയാള സിനിമയിൽ ഒരു കാലഘട്ടത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന നടിയാണ് ദിവ്യ ഉണ്ണി. വിനയൻ സംവിധാനം ചെയ്ത ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിലേയ്ക്ക് എത്തിയത്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.
ധനുഷും ബോളിവുഡ് താരം അക്ഷയ് കുമാറും ആദ്യമായി ഒന്നിക്കുന്നു…! ‘അത്രംഗി രേ’ ട്രെയ്ലർ പുറത്തിറങ്ങി
മലയാളത്തിന് പുറമെ തമിഴിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതോടു കൂടി സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം നൃത്തരംഗത്ത് സജീവമാകുകയായിരുന്നു. ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണിയും മലയാള സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. എന്നാൽ, വിവാഹം കഴിഞ്ഞതോടു കൂടി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക