കണ്ണൂര്‍:സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 59 വയസ്സ് വരെ പ്രായമുള്ള എല്ലാ അംഗങ്ങളും ഇ-ശ്രാം (register.eshram.gov.in) പോര്‍ട്ടലില്‍ ഡിസംബര്‍ 15നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍, ബാങ്ക് പാസ് ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് വിവരം ഡിസംബര്‍ 31നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 0497 2701081.
പ്രതികരിക്കാൻ ഇവിടെ എഴുതുക