ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാനാട്. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എങ്കിലും ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ആയി ഇറങ്ങുന്ന ചിത്രം നവംബർ 25 ന് തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒഴിവാക്കാൻ സാധിക്കാത്ത കാരണങ്ങൾകൊണ്ട് സിനിമയുടെ റിലീസ് മാറ്റിവക്കുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവ് ട്വീറ്റ് ചെയ്തു
ചിത്രത്തിന്റെ സംവിധാനത്തോടൊപ്പം തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും വെങ്കട് പ്രഭു തന്നെയാണ്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖര്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക