സുരേഷ് ഗോപി ചിത്രം കാവല്‍ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് മുമ്പ്, പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ദുബായില്‍ നടിയും അവതാരകയുമായ നൈല ഉഷയ്ക്ക് നല്കിയ അഭിമുഖത്തിലെ ഭാഗമാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇഷ്ടഭക്ഷണം ഏതെന്നാണ് നൈലയുടെ ചോദ്യം. ‘ഇഡലി, തൈര്, നാരങ്ങാ അച്ചാര്‍’ എന്നാണ് താരത്തിന്റെ ഉത്തരം. ഇഡലിക്കൊപ്പം തൈരോ എന്ന് നൈല തിരിച്ചു ചോദിക്കുമ്പോള്‍ ‘നല്ല കോമ്പിനേഷനാണ്, എത്രയെണ്ണത്തിനെ ഞാന്‍ ഊട്ടിക്കൊടുത്തിട്ടുണ്ട്, നിനക്ക് തന്നിട്ടില്ലേ, ജോജുവിനോടും നരേനോടും ചോദിച്ചു നോക്കൂ’ – എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.
കേരളത്തില്‍ 220 സ്ക്രീനുകളിലാണ് കാവല്‍ റിലീസ് ചെയ്യുന്നത്. സുരേഷ് ഗോപിക്ക് പുറമേ, രഞ്ജി പണിക്കരും പ്രധാന വേഷത്തിലെത്തുന്നു. റേച്ചല്‍ ഡേവിഡാണ് നായിക. ഗുഡ്വില് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക