Home BEAUTY & FASHION പല്ലുപുളിപ്പുള്ളവര്‍ അറിയുക, നിങ്ങൾ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുണ്ട്

പല്ലുപുളിപ്പുള്ളവര്‍ അറിയുക, നിങ്ങൾ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുണ്ട്

പല്ലിന്റെ ഇനാമല്‍ നശിക്കുന്നതുകൊണ്ടാണ് പല്ലു പുളിപ്പ് അനുഭവപ്പെടുന്നത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുണ്ട്.

വളരെ സെന്‍സിറ്റീവായ പല്ലുകളെ ഈ ഭക്ഷണങ്ങള്‍ നശിപ്പിക്കും അതിനാല്‍ അസിഡിക് ആയ ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും നിയന്ത്രിക്കുന്നതാണ് നല്ലത്.

നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിലുള്ള സിട്രിക് ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇത് പല്ല് കേടുവരുന്നതിന് കാരണമാകാം.

മാത്രമല്ല അച്ചാറുകളില്‍ ചേര്‍ക്കുന്ന വിനാഗിരിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുന്നു.

Also Read :   നാഗാലാൻഡ് വെടിവയ്പ്പില്‍ മരിച്ച സാധാരണക്കാരുടെ വസ്ത്രം മാറ്റാൻ ശ്രമം നടന്നതായി ദൃക്‌സാക്ഷികൾ