ഇന്ത്യ ചരിത്രം കുറിച്ച 1983 ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 83. കബീർ ഖാൻ സംവിധാനം ചെയ്തത് കബീർ ഖാൻ, വിഷ്ണു വർദ്ധൻ ഇന്ദൂരി, ദീപിക പദുക്കോൺ, സാജിദ് നദിയാദ്വാല തുടങ്ങിയവർ ചേർന്ന് നിർമിച്ച ചിത്രമാണ് 83. രൺവീർ സിംഗ്, ദീപിക പദുകോൺ. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിന്‍കര്‍ ശർമ്മ, നിശാന്ത് ദഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിൽ രൺവീർ സിംഗ് ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായി എത്തുമ്പോള്‍ സുനിൽ ഗവാസ്കറായി താഹിർ രാജ് ഭാസിനും, മോഹിന്ദർ അമർനാഥായി സാഖിബ് സലീമും ബൽവീന്ദർ സന്ധുവായി അമ്മി വിർക്കും, സയ്യിദ് കിർമാനിയായി സാഹിൽ ഖട്ടാറും, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീലും ദിലീപ് വെംഗ്സാർക്കറായി ആദിനാഥ് കോത്താരെയും, രവി ശാസ്ത്രിയായി ധൈര്യ കാർവയും, ഡിങ്കർ ശർമ്മയായി കൃതി ആസാദും, യശ്പാൽ ശർമയായി ജതിൻ സർനയും, മദൻ ലാലായി ഹാർഡി സന്ധുവും, റോജർ ബിന്നിയായി നിഷാന്ത് ദാഹിയയും, സുനിൽ വാൽസണായി ആർ ബദ്രിയും എത്തുന്നു. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് പി ആർ മൻ സിംഗിനെ പങ്കജ് ത്രിപാഠിയാണ് അവതരിപ്പിച്ചിരിക്കുന്നത്
തന്റെ സ്പോർട്സ് ഡ്രാമ ഫിലിം ’83’ ന്റെ ആദ്യ ടീസർ, സിനിമയിലെ മുഖ്യ കഥാപാത്രമായ കപില്‍ ദേവിനെ അവതരിപ്പിക്കുന്ന രൺവീർ സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. “ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിന് പിന്നിലെ കഥ! 83 2021 ഡിസംബർ 24-ന് സിനിമകളിൽ റിലീസ് ചെയ്യുന്നു! ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ! ട്രെയിലർ 2021 നവംബർ 30-ന് പുറത്തിറങ്ങും എന്ന കുറിപ്പോടെ ദീപികയും ചിത്രത്തിന്റെ ടീസര്‍ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക