ഡിസംബർ മുതൽ ഉപയോക്താക്കൾക്ക് ലൈഫ് ടൈം പ്ലാനുകൾ ലഭിക്കില്ലെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). നിലവില്‍ ലൈഫ്ടൈം പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിക്കുന്നവർക്ക് ഈ മാസം പൂർത്തിയാകുന്നതോടെ പ്ലാനുകൾ ലഭ്യമല്ലാതാകും. കുറഞ്ഞ താരിഫിലാണ് ഉപയോക്താക്കൾക്ക് പ്ലാനുകൾ നൽകിയിരുന്നത്. ഇതിന്റെ ഭാഗമെന്നോണം പ്രീമിയം പെര് മിനുട്ട് പ്ലാന്‍ പിവി-107’ ലേക്ക് ലൈഫ് ടൈം പ്രീപെയ്ഡ് ഉപഭോക്താക്കളെ മാറ്റുന്നതിനായി ബിഎസ്എന്‍എല്‍ തീരുമാനിച്ചു.
ലൈവ് സ്ട്രീം ഷോപ്പിങ് നടത്താൻ തയ്യാറെടുത്ത് ട്വിറ്റര്‍, ആദ്യ ലൈവ് സ്ട്രീം ഞായറാഴ്ച
ഡിസംബർ ഒന്ന് മുതലായിരിക്കും പുതിയ മാറ്റം വരിക. അന്ന് മുതൽ ലൈഫ് ടൈം പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകുകയില്ല. ഇത് സംബന്ധിച്ച് ലൈഫ് ടൈം ഉപഭോക്താക്കള്‍ക്ക് രണ്ട് എസ്എംഎസ് വീതം അയക്കാന്‍ എല്ലാ സര്‍ക്കിളുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 100 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിൽ 100 മിനിറ്റ് ഓണ്‍ നെറ്റ് കോളുകളും, 100 മിനിറ്റ് ഓഫ് നെറ്റ് കോളുകളും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക