ആമസോൺ പ്രൈം ചാർജിന്റെ വർധനവ് ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമാണ് ആമസോൺ. ഡിസംബർ 13 മുതൽ ചാർജ് വർധനവ് നിലവിൽ വരുമെന്ന് സൂചനകൾ വന്നിരുന്നു. പ്രൈം സബ്സ്ക്രിപ്ഷന് ചാര്‍ജ് കുത്തനെ ഉയർത്തുവാൻ ആമസോൺ ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വരികയും ചെയ്തിട്ടുണ്ട്. 129 രൂപയുണ്ടായിരുന്ന സബ്സ്ക്രിപ്ഷന് പ്ലാനിന് ഇനി മുതല്‍ 179 രൂപ നൽകേണ്ടി വന്നേക്കും.
ദേശീയദിന അവധിയാഘോഷത്തിൽ ഒമാൻ.. ആഘോഷത്തിരക്കിൽ നഗരം
ചാർജ് വർധിക്കുമെന്ന സൂചനയോടുകൂടി ആമസോണിന്റെ ഒരു സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. അങ്ങനെ വന്നാൽ, 999 രൂപയുടെ ഇപ്പോഴുള്ള ഒരു വര്‍ഷത്തേക്കുള്ള പ്ലാനിന് 500 രൂപ അധികം നൽകേണ്ടതായി വരും. നിലവില്‍ പഴയ പ്ലാന്‍ ഉപയോഗിക്കുന്നവരെ ചാര്‍ജിലുള്ള മാറ്റം ബാധിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക