കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കി നൽകുമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തെ സംബന്ധിച്ച് കർഷകരുടെ ആവശ്യം അംഗീകരിക്കുന്നതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള നിയമപരമായ വിലക്ക് ആണ് നീക്കം ചെയ്യുക. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. മാത്രമല്ല, കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ് പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി
ശൈത്യകാല സമ്മേളനത്തിൽ ആദ്യത്തെ ബിൽ ആയി തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനാണ് കിസാന്‍ മോര്‍ച്ച യോഗം ചേർന്ന് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക