തിങ്കളാഴ്ചയോടെ ചക്രവാതചുഴി അറബിക്കടലിൽ പ്രവേശിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇപ്പോൾ ശ്രീലങ്കൻ തീരത്തിന് സമീപം നിൽക്കുന്ന ചക്രവാതചുഴി തിങ്കളാഴ്ചയോടു കൂടിയാണ് കടലിൽ പ്രവേശിക്കുക. അതിനാൽ തന്നെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുവാനുള്ള സാധ്യതയുണ്ട്. ഇത് ശക്തി പ്രാപിക്കുകയും പിന്നീട് ഇന്ത്യൻ തീരത്തേക്ക് നീങ്ങുവാനുമാണ് സാധ്യത.
തുടർച്ചയായ മഴ, തമിഴ്നാട്ടില്‍ വിവിധ ജില്ലകളിൽ റെഡ് അലര്‍ട്ട്
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക