കണ്ണൂര്: പ്രതിരോധ വകുപ്പിന്റെ സ്ഥലത്തിന് സമീപത്ത് നിരാക്ഷേപ പത്രം ( എൻഒസി) ലഭിക്കാത്തതിനാൽ വീട് വെക്കാൻ അനുമതി കിട്ടാത്ത പ്രശ്നം പരിഹരിച്ചതിന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന് ജില്ലാ വികസന സമിതിയുടെ അഭിനന്ദനം. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നം പരിഹരിച്ചതിന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയാണ് ജില്ലാ കലക്ടറെ പ്രത്യേകം അഭിനന്ദിച്ചത്.
ദീർഘകാലമായി പരിഹാരമാകാതെ പ്രശ്നം പരിഹരിക്കാൻ ഡിഎസ്സി അധികൃതർ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മേയർ ടി ഒ മോഹനൻ എന്നിവരുടെ യോഗം ജില്ലാ കലക്ടർ വിളിച്ചിരുന്നു. ഈ യോഗത്തിലെ തീരുമാനപ്രകാരം കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഉത്തരവിന്റെയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിന് ജില്ലാ കലക്ടർ പ്രത്യേക ഉത്തരവ് ഇറക്കി. പ്രതിരോധ ഭൂമിയുടെ ചുറ്റുമതിലിൽ നിന്ന് 10 മീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ വീട് നിർമാണത്തിന് എൻഒസി ആവശ്യമില്ലെന്നും കോർപ്പറേഷന് നിർമാണാനുമതി നൽകാമെന്നും വ്യക്തമാക്കിയാണ് കലക്ടർ ഉത്തരവ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക