തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുള്ള പല പ്രമുഖരുടെയും വസതികള്‍ക്കൊപ്പം ചേര്‍ത്ത് പറയപ്പെട്ട പേരാണ് പോയസ് ഗാര്ഡന് .
ചെന്നൈയിലെ ഏറ്റവും വിലപിടിച്ച വാസസ്ഥാനമാണിത്. രജനീകാന്തിനും ധനുഷിനും നിലവില്‍ ഇവിടെ വീടുകളുണ്ട്. ഇപ്പോഴിതാ ഇവിടേയ്ക്ക് ഒരു പ്രമുഖ താരം കൂടി എത്തുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് പോയസ് ഗാര്‍ഡനില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്.
വിലയെക്കുറിച്ച് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് കോടികള്‍ വിലമതിക്കുന്ന ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കിടപ്പുമുറികളുള്ള ഫ്ളാറ്റ് ആണ് നയന്‍താര സ്വന്തമാക്കിയിരിക്കുന്നത്. വിവാഹമുള്‍പ്പെടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നയന്‍താര.
സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയ കാംക്ഷികളെയും അറിയിക്കുമെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക