ദേശീയദിന അവധിയാഘോഷത്തിലാണ് ഒമാൻ. നാല് ദിവസത്തെ അവധിയാണ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചത്. വാരാന്ത്യ അവധിയുൾപ്പെടെയാണ് നാല് അവധികൾ. കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞതും ആഘോഷത്തിന് മികവ് കൂട്ടുന്നുണ്ട്. അവധിയാഘോഷത്തിൽ നാടും നഗരവും ഒന്നായിരിക്കുകയാണ്. വളരെ കാലത്തിനു ശേഷം ലഭിച്ചിരിക്കുന്ന ഈ അവധി ദിനങ്ങൾ മികച്ച രീതിയിൽ ആഘോഷിക്കുവാൻ തന്നെയാണ് ഒമാനിലെ ജനങ്ങളുടെയും തീരുമാനം.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനം കാരണം അവധികളൊന്നും ലഭിച്ചിരുന്നില്ല. നിയന്ത്രണങ്ങൾക്ക് നടുവിലായിരുന്നു എന്ന് തന്നെ പറയാം. രണ്ട് പെരുന്നാള്, ദേശീയദിന ഒഴിവുകളാണ് ഒമാനിലെ പ്രധാന അവധികളായി ലഭിക്കുന്നത്. ഒമാനിലെ വിനോദ സഞ്ചാര മേഖലകളും മാളുകളും വലിയ തിരക്കിലാണിപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക