പൂനെ: ശനിയാഴ്ച രാവിലെ പൂനെക്കടുത്ത് വഡ്ഗാവ് മാവൽ പ്രദേശത്ത് തീർഥാടകർക്ക് നേരെ പിക്കപ്പ് ട്രക്ക് ഇടിച്ച് 20 ലധികം പേർക്ക് പരിക്കേറ്റു.
വാർകാരികൾ (വിത്തൽ ഭഗവാന്റെ ഭക്തർ) എന്നറിയപ്പെടുന്ന തീർത്ഥാടകർ, സംഭവം നടക്കുമ്പോൾ പൂനെയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ക്ഷേത്ര നഗരമായ അലണ്ടിയിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. പിന്നിൽ നിന്ന് വന്ന ട്രക്ക് ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ആംബുലൻസുകളിൽ എത്തിച്ചു. ആറ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക